PalliyarakavuDevi Temple
Palliyarakavu Devi Temple
Click here for ONLINE vazhipad | Click here for LIVE (Pathamudayam Day)

ചരിത്രവും ഐതിഹ്യവും


ചുനക്കരയോടു ചേർന്നു കിടന്നിരുന്ന ചെറിയ കാർഷിക ഗ്രാമമായിരുന്നു നാം കാണുന്ന വെട്ടിയാർ.അങ്ങനെ ആയി തീരുവാൻ ഒരു കഥയുണ്ട്.ഇവിടുത്തെ ആളുകൾ തികച്ചും കാർഷികവൃത്തിയിൽ ഏർപ്പെട്ട് ഉപജീവനം നടത്തി വരുന്നവരാവരുന്നു. ഒരിക്കൽ വളരെ വലിയ വരൾച്ച ബാധിച്ച് കൃഷി മുഴുവൻ നശിച്ചുപോകുന്ന ഒരു സാഹചര്യം ഉണ്ടായി. ഇത് മറികടക്കുന്നതിനുവേണ്ടി പലവഴികളും നോക്കിയെങ്കിലും ഫലം ഉണ്ടായില്ല.ഒടുവിൽ അദ്ധ്വാനശീലരായിരുന്ന സ്ഥലവാസികൾ ഒരുമിച്ച് വെണ്മണി പാണ്ടനാട് പ്രദേശത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അച്ചൻകോവിലാറിനെ ഈ പ്രദേശത്തുകൂടി വെട്ടിമാറ്റി കൊണ്ടുവന്ന് ഇവിടെക്ക് വെള്ളം എത്തിച്ച് കൃഷി സമ്പുഷ്ടമാസമ്പുഷ്ടമാക്കിയെടുത്തു. അങ്ങനെയാണ് ഈ സ്ഥലത്തിന് വെട്ടിയാർ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു.

19-ാ൦ നൂറ്റാണ്ടിന്റെ അവസാന കാലത്ത് കേരളത്തിന്റെ വടക്കേ ഭാഗത്തുനിന്നും ബ്രാഹ്മണരും രാജാക്കന്മാരും മദ്ധ്യ തിരുവിതാംകൂറിലേക്ക് കുടിയേറിയിരു       ന്നു എന്ന് ചരിത്രം പറയുന്നു. അക്കൂട്ടത്തിൽ അധികം പേരും പന്തളം കേന്ദ്രീകരിച്ച് പന്തളത്തിന് നാലു ചുറ്റുമായി വാസമുറപ്പിച്ചു. അങ്ങനെ വെട്ടിയാറിലു൦ ഒരു കുടുംബം താമസമാക്കി. വെട്ടിയാറിന്റെ കിഴക്ക് തെക്കും വടക്കുമായിട്ടായിരുന്നു അവരുടെ സങ്കേതം. തെക്കുഭാഗത്ത് കോട്ടകെട്ടി കാവൽ ഭടന്മാരേയും നിർത്തി മറ്റ് പരിവാരങ്ങളുമായി താമസിച്ചിരുന്ന സ്ഥലം കോട്ടമല എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു.കോട്ടയുടെയും കൊട്ടാരത്തിന്റെയും അവശിഷ്ടങ്ങളും കുളിക്കാനും മറ്റും ഉപയോഗിച്ച കുളവും ഇന്നും നിലനിൽക്കുന്നു. ഈ കുളത്തിന് ഇലവന്തിക്കുളം    എന്നാണ് പേര് പറയുന്നത്. കോട്ടമല യുടെ കിഴക്കുഭാഗത്താണ് ഇത് ഉള്ളത്. ഏതുവെയിലും പൂർണമായി പറ്റി പോകുകയില്ല എന്നതാണ് ഇപ്പോഴും ഇതിന്റെ പ്രതേൃകത.  അങ്ങനെ എല്ലാവരുമായി ജീവിച്ചിരുന്നതിനിടയിൽ നാട്ടിലെ പ്രമാണിമാരുയി അഭിപ്രായവ്യത്യാസങ്ങളുണ്ടായി. കാലം ചെല്ലുന്തോറും ഇത് വർദ്ധിച്ച് വരുകയും രാജകുടുംബത്തിന് ഇവിടെ താമസിക്കുക അസാദ്ധ്യമാവുകയും ചെയ്തു. അവർക്കുള്ള എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ച് ഇവിടെ നിന്നും ഒളിച്ചുപോകേണ്ടി വന്നു. ആ സമയത്ത് അവർ ആരാധിച്ചിരുന്ന പരദേവതയായ ദേവിയെ മാത്രം ഇവിടെ ഉപേക്ഷിച്ചില്ല .പിന്നീട് അവർ ചെന്നീർക്കര എന്ന ദേശത്ത് പോയി താമസമുറപ്പിച്ചു .അവിടെയും വലിയ കൊട്ടാരവും മറ്റും ഉണ്ടാക്കി. തേവാരപ്പുരയോടുചേർന്ന് അമ്പലം പണികഴിപ്പിച്ച് ദേവിയെ അവിടെ പ്രതിഷ്ഠിച്ച് പൂജിച്ചു. ഈ കാലയളവിനുള്ളിൽ വെട്ടിയാർ വളരെയധികം അനിഷ്ടസംഭവങ്ങൾ ഉണ്ടായതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പോയ സമയത്ത് രാജാവ് ശപിച്ചതിന്‍റെ അനുഭവമാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ ശാപമോക്ഷത്തിനായി ചെന്നീർക്കരയിൽ പോയി അപേക്ഷിക്കുവാൻ നിശ്ചയിച്ച കുറച്ചാളുകളെ അയച്ചു. ഫലം നിരാശാജനകമായിരുന്നു !വീണ്ടും ഒരു ശാപംകൂടി ഏറ്റുവാങ്ങേണ്ട ഗതികേടാണുണ്ടായത് .വീണ്ടും പ്രമാണിമാരും വലിയ കുടുംബക്കാരുമായിട്ടുള്ള ആളുകളുടെ ഒരുകൂട്ടം പോയി രാജാവിനെ മുഖം കാണിക്കുകയും സമസ്താപരാധ൦ പറഞ്ഞ് മാപ്പപേക്ഷിക്കുകയും ചെയ്തു. ദയ തോന്നിയ രാജാവ് ക്ഷേത്ര ശ്രീകോവിലിൽ വച്ച് ആരാധിച്ചിരുന്ന ദേവിയെ ആവാഹിച്ച് പ്രമാണിമാരെ ഏൽപ്പിച്ച ഇങ്ങനെ പറഞ്ഞു “നിങ്ങൾ ഈ ദേവിയെ എത്രകണ്ട് ആരാധിക്കുന്നുവോ അത്രയും ഗുണവും ഐശ്വര്യവും ഉണ്ടാകും, എത്ര അനാദരിക്കുന്നുവോ അത്രയും ദോഷവും സംഭവിക്കും”ദേവിയേയും കൊണ്ട് തിരികെ വന്ന പ്രമാണിമാർ പലയിടങ്ങളിലായി വെച്ച് ആരാധിച്ചു.ഏറ്റവും ഒടുവിൽ പുത്തൂർക്കാവ്വിൽ വച്ച് പൂജകൾ നടത്തിവന്നു. അവിടെനിന്നും വെട്ടിയാറിൽ സ്ഥിതി ചെയ്തിരുന്ന യക്ഷി അമ്പലത്തിനോടു ചേർന്ന് ശില്പചാരുതയാർന്ന ശ്രീകോവിലും ചുറ്റമ്പലവും പണികഴിപ്പിച്ച് അവിടെ പ്രതിഷ്ഠിച്ച് ആരാധന നടത്തി ഇതാണ് പള്ളിയറക്കാവ് ദേവീക്ഷേത്ര ചരിത്രവും ഐതിഹ്യവും.
 

കണ്ഠകാളൻകാവ് മഹാദേവന്റെ തേരിലെഴുന്നളളത്

വെട്ടിയാർ പള്ളിയറക്കാവ് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്നുവരുന്ന പ്രസിദ്ധമായ ഒരു ചടങ്ങാണ്  പള്ളിയറക്കാവ് ഭഗവതിയുടെ കണ്ഠൻ കാവിലേക്കുള്ള എഴുന്നള്ളത്തും തുടർന്ന് ഭഗവാനു .മേടം പത്തിന് വെട്ടിയറിലെ ഏഴ് എൻ.എസ്.എസ്കരയോഗങ്ങളും മറ്റ് ഹൈന്ദവ വിശ്വാസികളും ഭക്തിയുടെ നിറവിൽ കെട്ടു ഉത്സവങ്ങൾ പള്ളിയറക്കാവിലമ്മയുടെ തിരുമുൻപിൽ സമർപ്പിക്കുമ്പോൾ കാരുണ്യഭായിനിയും സന്താപനാശിനിയുമായ  പള്ളിയറക്കാവിലമ്മ സർവ്വൈശ്വര്യ പ്രദായിനി മക്കൾ സമർപ്പിച്ച ഓരോ കെട്ടുകാഴ്ചയും മുൻപിലും  ആനന്ദരൂപിണിയായി എഴുന്നെള്ളുകയും. തുടർന്ന്  തന്റെ പിതാവായ കണ്ഠകാളൻകാവ്  മഹാദേവനെ ഈ ഉത്സവാഘോഷങ്ങളിലേക്ക് ആനയിച്ചു കൊണ്ടുവരുന്നതിനായി ഭക്തജനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടുക്കൂടി കണ്ഠകാളൻകാവ് മഹാദേവന്റെ തിരുസന്നിധിയിലേക്കുള്ള ഭഗവതിയുടെ പുറപ്പാട് ഉത്സവത്തിന് എത്തുന്നവർക്ക് ഒരു വിസ്മയം തന്നെയാണ് കണ്ഠകാളൻകാവിൽ എത്തുന്ന തൻറെ പുത്രിയെ ഭഗവാൻ വരവേൽക്കുകയും തുടർന്ന് മഹാദേവനും ദേവിയും പള്ളിയറക്കാവിലേക്ക് തിരിച്ചെഴുന്നള്ളുകയും ക്ഷേത്രത്തിന്റെ മണ്ഡപത്തിൽ കിഴക്കോട്ട് എഴുന്നള്ളിയിരിക്കുകയും ചെയ്യുന്നു. പറയെടുപ്പ്  ഉത്സവത്തിനും ഊരുവലതിനും ശേഷം കുളിപ്പുരപപാട്ടു കടവിലെ ആറാട്ടു കഴിഞ്ഞ് കണ്ഠകാളൻ കാവിലെത്തി ഇറക്കി പൂജയ്ക്ക് ശേഷം ദേവി മടങ്ങിപ്പോകുന്നു. ഇതാണ് വർഷങ്ങളായി നടന്നുവരുന്ന പിത്യപുത്രി സംഗമത്തിന്റെ ചട്ടങ്ങ്